മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിൽ. വീട്ടിന് മുൻപിൽ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവതിയും യുവാവും ഒളിച്ചോടിയത്. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു യുവാവിന്റെ മാതാവ്.
തുടർന്ന് യുവാവിന്റെ മാതാവിനെ വിവത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.