കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ എഐസിസി പ്രസിഡന്റ് മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്ന കേരളാ ഘടകത്തിൻ്റെ നടപടിയിലാണ് ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഖാർഗെ വ്യക്തമാക്കി.
ഗവർണർ വിഷയത്തിൽ ഖാർഗെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും എൻസിപി അധ്യക്ഷൻ ശരത് പവാറുമായും ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുമായി ടെലിഫോണിൽ ചർച്ച നടത്തി.ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസിനില്ലെന്ന് ഖർഗെ വ്യക്തമാക്കി.ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി ഇടപെടുന്നതിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു.
ഗവർണർമാരുടെ സംസ്ഥാനങ്ങളിലെ അനാവശ്യ ഇടപെടലിൽ സിപിഐഎം എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തും. ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാൻ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം.