കോഴിക്കോട്ട് KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 50 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. സംഭവത്തിൽ, 50-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കൈവേലിയിൽ നിന്നും ​ഗുരുവായുരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് വടകരയിൽ നിന്നും നാദാപുരത്തേക്കുള്ള സ്വകാര്യ ബസ്സുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസ്സിന്റേയും മുൻഭാ​ഗം തകർന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp