അധ്യാപക ദിനാചരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ച് മുളന്തുരുത്തി മഹേർ കേരള

മുളന്തുരുത്തി മഹേർ കേരളയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണവും പഠനോപകരണ വിതരണവും നടത്തി. പ്രോജക്റ്റ് മാനേജർ ഇ ആർ വിജയന്റെ അധ്യക്ഷതയിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. സൗഹൃദം കൾച്ചറൽ ഫോറം ചെയർമാൻ സിജു എം ജോസ് പഠനോപകരണ വിതരണം ചെയ്തു.

ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, അമ്പാടി വിജയകുമാർ, വർഗീസ് മാത്യു, കെ എം ഉണ്ണികൃഷ്ണൻ, ഉല്ലാസ് പാറക്കാട്ടിൽ, സിന്ധു രാജ് എന്നിവർ പ്രസംഗിച്ചു… 34 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ശ്രീമതി എൽസികുട്ടി ടീച്ചറിനെ അധ്യാപക ദിനത്തിൽ ആദരിക്കുകയും ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp