ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് _സൗഹൃദ റസിഡൻസ് അസോസിയേഷൻ കമ്മിറ്റി അംഗം വള്ളാരിയിൽ വി എൻ അശോകന്റെ_ ചെണ്ടുമല്ലി പൂവ് കൃഷി തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് അംഗം എ എൻ ശശികുമാറിന്റെ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു.
EDRAAC ആമ്പല്ലൂർ മേഖല വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, അസോസിയേഷൻ പ്രസിഡന്റ് റെജി മാത്യു, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, സാബു കാറ്റാടിയിൽ, ജോ സെക്രട്ടറി സിജു എം ജോസ്, പെരുമ്പളം കൃഷി വകുപ്പ് അസിസ്റ്റന്റ് ഓഫീസർ സുനിൽകുമാർ, മോഹനൻ മണ്ണാഴത്ത്, ഉല്ലാസ് പാറക്കാട്ടിൽ, മനേഷ് മണി, രാജൻ കെ പി, ബാബു ചെറുവള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു…