ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ സ്വപ്‌ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ അനുമതിയായിരിക്കുന്നത്

പദ്ധതിക്കായി ആകെ 6450 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പാതയുടെ ആകെ ദൂരം 59. 23 കിലോമീറ്ററായിരിക്കും. ട്രാക്കിന്റെ പരമാവധി വേഗത 200 കിലോമീറ്ററുമാകും.

ആലപ്പുഴ ജില്ലയില്‍ പദ്ധതിക്കായി 23.03 ഹെക്ടര്‍ ഭൂമി റെയില്‍വേ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂര്‍ പമ്പാ റൂട്ടില്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത് 5 സ്റ്റേഷനുകളാണ്. ചെങ്ങന്നൂര്‍, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് അഞ്ച് സ്റ്റേഷനുകള്‍. പുതിയ പാത വരുന്നതോടെ ശബരിപാത വേണ്ടെന്ന നിലപാടിലാണ് റെയില്‍വേ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp