തൃശൂരില്‍ ഇന്ന് പുലികളിറങ്ങും; ഇത്തവണ പുലികളിക്കുള്ളത് ഏഴ് ടീമുകള്‍

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ്.
ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ടാകും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തൃശ്ശൂര്‍ കോര്‍പ്പറേഷനും പോലീസും അറിയിച്ചു. 500 അധികം പോലീസുകാരെയാണ് പുലിക്കളി പ്രമാണിച്ച് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp