നാട്ടിലേക്ക് ഇന്റര്‍നെറ്റ് ഫോണ്‍വിളി ഇനി ഈ ആപ്പുകളിലൂടെ മാത്രം.

നാട്ടിലേക്ക് ഇന്റര്‍നെറ്റ് ഫോണ്‍വിളി ഇനി യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകള്‍ (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വഴി മാത്രമേ സാധിക്കുകയുള്ളു എന്ന് ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഇതല്ലാതെ അനധികൃത മാര്‍ഗത്തിലൂടെ ഇന്റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നവര്‍ക്കു കടുത്ത ശിക്ഷയുണ്ടാകുമെന്നും അറിയിപ്പിലുണ്ട്.

നിയമവിരുദ്ധമായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്ന വെബ്‌സൈറ്റ് തടയും. ഇത്തരം സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിര്‍ദേശം നല്‍കി.

യുഎഇയുടെ ജനസംഖ്യയില്‍ 85 ശതമാനവും പ്രവാസികളാണ്.

നാട്ടിലേക്ക് വിളിക്കാനും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കാനും മിക്കവരും സൗജന്യ ഇന്റര്‍നെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളെയാണ് ആശ്രയിക്കുന്നത്.

എങ്കിലും രാജ്യത്തെ ഇന്റര്‍നെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അതോറിറ്റി പറഞ്ഞു.

സ്‌കൈപ് (ബിസിനസ്), സൂം ബ്ലാക്ക്‌ബോര്‍ഡ്, ഗൂഗിള്‍ ഹാങൗട്ട്‌സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്‌കോ വെബെക്‌സ്, അവായ സ്‌പേസ്, ബ്ലൂജീന്‍സ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്‌ഐയു മെസഞ്ചര്‍, വോയ്‌കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്‌സ്, ടുടോക്ക്, കോമറ എന്നിവയാണ് അനുമതിയുള്ള ആപ്പുകള്‍.

നിയമം ലംഘിച്ചാല്‍ 4.5 കോടി രൂപയാണ് പിഴ.

വിപിഎന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പിടിക്കപ്പെട്ടാല്‍ സൈബര്‍ നിയമം അനുസരിച്ച് തടവും പിഴയും ശിക്ഷയായി നേരിടേണ്ടി വരും

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp