‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരും’: മന്ത്രി വി അബ്ദുറഹ്മാന്‍

അര്‍ജന്റീന ടീം കേരളത്തിലേക്കുള്ള വരവില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ ആദ്യവാരത്തില്‍ അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ എത്തുമെന്നും ഗ്രൗണ്ട് പരിശോദിച്ച ശേഷമാകും ബാക്കി നടപടികളെന്നും അദ്ദേഹം പറഞ്ഞു.AIFF നേരത്തെ അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഭാരിച്ച ചെലവ് മൂലം പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ കേരളത്തില്‍ അക്കാദമി തുടങ്ങാന്‍ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന അക്കാദമി തുടങ്ങാന്‍ ആലോചിക്കുന്നത് കൊച്ചിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് തുടങ്ങാം എന്ന് ആലോചന ഉണ്ടായിരുന്നാകിലും അസൗകര്യം മൂലം അത് അപേക്ഷിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.നേരത്തെ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ എഫ് എ) പ്രതിനിധികളുമായി മന്ത്രി വി അബ്ദുറഹ്മാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുഎ എഫ് എയുടെ ക്ഷണ പ്രകാരം സ്‌പെയ്‌നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അര്‍ജന്റീന ആരാധക വൃന്ദത്തെ എല്ലായിപ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി AFA അന്ന് പറഞ്ഞു. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചര്‍ച്ചയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp