മണ്ണഞ്ചേരി (ആലപ്പുഴ) : കിടപ്പുരോഗിയായ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു.ആര്യാട് പഞ്ചായത്ത് 10-ാം വാര്‍ഡ് തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (70) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമനയെ(65) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.