കോട്ടയത്ത് വയറുവേദനക്ക് ചികിത്സ തേടിയ പതിനാലുകാരി പൂർണ​ഗർഭിണി; ലൈം ഗികാതിക്രമം നടത്തിയത് ബന്ധുതന്നെ

കോട്ടയം: കോട്ടയത്ത് വയറുവേ​ദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂർണ​ഗർഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പൂർണ​ഗർഭിണിയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉൾപ്പെടെ നടത്തിയപ്പോഴാണ് പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തി. ഉടൻതന്നെ ഡോക്ടർ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതിൽ കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തിൽ പോലീസ് എത്തി. ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp