പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികക്കും വിദ്യാർത്ഥികൾക്കും പരുക്ക്. കാവശ്ശേരി പി.സി.എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപികമാർക്കും, രക്ഷിതാവിനുമാണ് പരിക്കേറ്റത്. ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ട് വിദ്യാർത്ഥിനികൾ, രണ്ട് അധ്യാപികമാർ, ഒരു രക്ഷിതാവ് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരു വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. ബാക്കിയുള്ളവർ തൃശൂർ ജൂബിലി മിഷനിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും തുടരുകയാണ്.