ഇടുക്കിയില്‍ അപ്രതീക്ഷിതമായി വിരുന്നേത്തിയ നീലകുറിഞ്ഞി വസന്തം അവസാനിച്ചു ഒരുമാസം നീണ്ടു നിന്ന നീലക്കുറിഞ്ഞി വസന്തം കാണാനായി ലക്ഷക്കണക്കിനു ആളുകളാണ് ശാന്തന്‍പാറ, കളിപ്പാറയില്‍ എത്തിച്ചേര്‍ന്നത്.
ഒക്ടോബര്‍ ആദ്യം മുതലാണ് കളിപ്പാറ മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തത് 22 ദിവസങ്ങള്‍ കൊണ്ട് 15 ലക്ഷം ആളുകള്‍ എത്തി എന്നാണ് പറയപ്പെടുന്നത്. പ്രവേശനഫീസ് ഏര്പ്പെടുത്തിയത്തിലൂടെ ശാന്തന്‍പാറ പഞ്ചായത്തിന് 12 ലക്ഷം രൂപയും പ്രത്യേക സര്‍വീസ് നടത്തിയത്തിലൂടെ കെഎസ്ആര്‍ടിസി ക്കു ഇരുപത്തിരണ്ടേമുക്കാല്‍ ലക്ഷം രൂപയുമാണ് ലഭിച്ചത്.
എന്നാല്‍ കുറിഞിപ്പൂക്കള് കൊഴിഞ്ഞത് അറിയാതെ അനവധി സഞ്ചാരികള്‍ ഇപ്പൊഴും ശാന്തന്പാറയിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇനി ഏതാനും ചെടികളില്‍ മാത്രമാണു പൂക്കള്‍ അവശേഷിക്കുന്നത് അവയും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കരിഞ്ഞുണങ്ങും. ഇനി അടുത്ത കുറിഞ്ഞി വസന്തതിനായി കാത്തിരിക്കുകയാണ് സഞ്ചാരികളും ശാന്തന്‍പാറ നിവാസികളും