സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല -വിജയരാഘവൻ

തൃക്കരിപ്പൂർ: സിനിമയിൽ തിളങ്ങിയ നടിമാരൊക്കെ വിട്ടുവീഴ്ച ചെയ്തവരാണെന്ന പൊതുബോധമുണ്ടാക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ ചർച്ചകളും വഴിവെച്ചുവെന്ന് നടൻ വിജയരാഘവൻ. മാണിയാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാക്കാരെല്ലാം മോശക്കാരാണെന്ന തരത്തിലാണ് നിരന്തരം മാധ്യമവാർത്തകൾ വരുന്നത്. നടീനടന്മാരെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നല്ല രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ സിനിമാമേഖലയിൽമാത്രം നടക്കുന്നതല്ല. ചിത്രീകരണത്തിനിടയിൽ നടിമാർക്ക് കൂട്ടിന് ആളെ കൊണ്ടുവരാൻ സാധിക്കും. വേറെ ഏത് തൊഴിൽമേഖലയിൽ ഇങ്ങനെയൊരു സൗകര്യമുണ്ട് -വിജയരാഘവൻ ചോദിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp