പൊതുപരിപാടിക്കിടെ കൈക്കുഞ്ഞുമായി വേദിയിലെത്തിയ പത്തനംതിട്ട കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ക്ക് വിമര്‍ശനം. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയത്. കളക്ടര്‍ പരിപാടിയെ തമശയായി കണ്ടെന്നും അനുകരണീയമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് കളക്ടറുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ രംഗത്തെത്തി.
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തുടങ്ങി നിരവധി പേരാണ് കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘ഇത് അനുകരണീയമല്ല, കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇതവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി’ എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് കമന്റ്. കുഞ്ഞുമായി വേദിയില്‍ നില്‍ക്കുന്ന കളക്ടറുടെ വിഡിയോ പോസ്റ്റ് ചെയ്ത ചിറ്റയം ഗോപകുമാറിനും കെ എസ് ശബരീനാഥന്‍ മറുപടി നല്‍കി.
ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവമില്ലാത്ത പരിപാടിയിലാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നും കുട്ടി അമ്മയുടെ പിറകെ പോയാല്‍ പറ്റില്ലെന്ന് പറയാനാകുമോ എന്നും ചിറ്റയം ഗോപകുമാറിന്റെ വിഡിയോയ്ക്ക് കമന്റായി ശബരീനാഥന്‍ ചോദിച്ചു.