ഇടുക്കി: സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാൻ ആവില്ല എന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽനിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും ആൻറണി രാജു വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിൽ നടപ്പാക്കുന്ന 12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയാണ് പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ സമരം നടത്താനാണ് ആഹ്വാനം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഓണത്തിന് മുമ്പ് മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.