ഇതിനെ കുറിച്ച് മിസ്സിസ് ഹേമയോട് ചോദിക്കണം, IIFIയിൽ ഹേമകമ്മിറ്റി ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് ഷൈൻ ടോം ചാക്കോ

IIFI അവാർഡിൽ ഹേമകമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. അബുദാബിയിൽ നടന്ന IIFI പരിപാടിയുടെ ​ഗ്രീൻ കാർപെറ്റിൽ അനുചിതമായ ചോദ്യങ്ങൾ ചോദിച്ചതിൽ താരം അതൃപ്തി രേഖപ്പെടുത്തി. ’ ഇതിനെ കുറിച്ച് മിസ്സിസ് ഹേമയോട് ചോദിക്കണം. എന്തിനാ അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്? ഇവിടെ അതല്ലലോ പ്രധാനം. എന്തുകൊണ്ടാണ് നിങ്ങൾ ഇതിനെ കുറിച്ച് ചോദിക്കുന്നത്? ഹേമ കമ്മിറ്റിയെ കുറിച്ച് പഠിക്കാനാണോ ഇവിടെ വന്നത്? അതിനെക്കുറിച്ച് ഇവിടെ ഞാൻ സംസാരിക്കില്ല. ഇത് ശരിയായ അവസരമല്ല.’- എന്നായിരുന്നു ​ഗ്രീൻ കാർപെറ്റിൽ ഷൈൻ പറഞ്ഞത്.തെലുങ്ക് വിഭാ​ഗത്തിൽ നിന്നും മികച്ച വില്ലൻ കഥാപാത്രത്തിനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്. ദസറ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മുമ്പ് ഷൈൻ ടോം ചാക്കോ പ്രതികരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കുന്നുണ്ടെന്നും അത് പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമാണോ? നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അല്ലേ… താൻ പീഡിപ്പിക്കപ്പെട്ടു എന്നൊരു സ്ത്രീ ഒരാളെ ചൂണ്ടിക്കാട്ടി പറഞ്ഞാൽ ഞാൻ അവനൊപ്പവും നിൽക്കേണ്ടി വരും കാരണം അവൻ അങ്ങനെ ചെയ്തതായി ഞാൻ കണ്ടിട്ടുണ്ടോ.. ആ വ്യക്തി ഒരുപക്ഷെ എന്ടെ സഹപ്രവർത്തകൻ ആണെങ്കിൽ താൻ ആർക്കൊപ്പം നിൽക്കുമെന്നുമായിരുന്നു ഷൈൻ അന്ന് പ്രതികരിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp