ഹരിത കർമ്മ സേനയ്ക്ക് ആദരവ് സംഘടിപ്പിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. കൊളത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. കൂടാതെ അമ്പല്ലൂർ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രവും കളക്ടർ നാടിനു സമർപ്പിച്ചു.
ശുചിത്വത്തിൽ നാടിന്റെ നന്മയായി മാറിയ ഹരിത കർമ്മ സേന അംഗങ്ങൾക്ക് പഞ്ചായത് ആദരവ് നൽകി .കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ അമ്പല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു.ഹരിത കർമ്മ സേനയിലെ എല്ലാ അംഗങ്ങൾക്കും കളക്ടർ ഉപഹാരങ്ങൾ നൽകി ആദരിച്ചു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി മാധവൻ ,ജില്ലാ പഞ്ചായത് അംഗം ശ്രീമതി അനിത കെ വി .LSGD ജോയിന്റ് ഡിറക്ടർ ശ്രീ പ്രദീപ് കുമാർ ,നവകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി രഞ്ജിനി എസ്,കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി ടി എം റജീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കൂടാതെ മില്ലുങ്കൽ പാർക്ക് കോമ്പൗണ്ടിൽ വഴിയാത്രക്കാർക്കായി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കളക്ടർ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നാടിനു സമർപ്പിച്ചു . കൂടാതെ കാഞ്ഞിരമാറ്റോം മില്ലുങ്കൽ അഗ്രോമാർട്ടിൽ ആരംഭിച്ച ഹതിതകർമ്മ സേനയുടെ SWAP SHOP ഉം കളക്ടർ സന്ദർശിച്ചു.