സൂറത്ത്: പതിമൂന്നുകാരിയെ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പതിനാറുവയസുള്ള സഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. വയറുവേദനയെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ അവളുടെ അമ്മ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്ക് ശേഷം മൂന്ന് മാസത്തെ ഗർഭം ഡോക്ടർ സ്ഥിരീകരിച്ചു. സഹോദരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജ്യേഷ്ഠൻ തന്നോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടതായി പെൺകുട്ടി അമ്മയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചപ്പോൾ പ്രതി രണ്ടുതവണ ബലാത്സംഗം ചെയ്യുകയും മാതാപിതാക്കളോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം സെപ്തംബർ 30ന് പെൺകുട്ടിയുടെ അമ്മ മകനെതിരെ പരാതി നൽകി. രക്ഷിതാക്കൾ കൂലിപ്പണി ചെയ്തിരുന്നതായും എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോകാറുണ്ടായിരുന്നെന്നും രണ്ട് കുട്ടികളും വീട്ടിൽ തനിച്ചായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇന്റിമേറ്റ് രംഗങ്ങൾ ആൺകുട്ടി പലതവണ കാണുകയും സഹോദരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി രണ്ട് തവണ കുറ്റം ആവർത്തിച്ചുവെന്നും മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തിയെന്നും ദിൻഡോലി പൊലീസ് പറഞ്ഞു.