പി വി അൻവർ DMKയിലേക്ക്?, നേതാക്കളുമായി ചെന്നൈയില്‍ കൂടിക്കാഴ്ച

പി വി അൻവർ DMK മുന്നനിലയിലേക്ക്. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തി. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മതേതര പാർട്ടിയായിരിക്കും പുതിയ പാർട്ടി എന്നാണ് പി വി അൻവർ പറഞ്ഞത്. നാളെ വൈകിട്ടാകും പുതിയ പാർട്ടിയുടെ പ്രഖ്യാപനം.പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്. ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വതന്ത്രനാണെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അന്‍വറിന് കഴിയുമോ എന്നുള്ള ചോദ്യങ്ങൾ ഇതോടെ സജീവമായി.

ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാര്‍ലമെന്‍റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്. ‘ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിര‍ഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും’- എന്നാണ് ഇതിൽ പറയുന്നത്.

ഇതുപ്രകാരം പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എംഎല്‍എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം. സ്പീക്കര്‍ അന്‍വറില്‍ നിന്ന് വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കി സ്പീക്കര്‍ക്ക് ഉത്തരവിടാം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp