ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മില്ലുങ്കൽ ജൻഡർ റിസോഴ്സ് സെന്റർ ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി അനിത ദിനാചരണം ഉദ്ഘാടനം ചെയ്തു.

ജില്ല വനിത പ്രൊട്ടക്ഷൻ ഓഫീസർ ജീജ.എസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലറും കില റിസോഴ്സ് പേഴ്സനുമായ ത്യാഗരാജൻ പോറ്റി വിഷയാവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം ബഷീർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ, വാർഡ് മെമ്പർമാരായ രാജൻ പാണാറ്റിൽ, ബീന മുകുന്ദൻ, ഫാരിസ മുജീബ്, സുനിത സണ്ണി,ജെസ്സി ജോയ്,ജയന്തി റാവു രാജ്, അസീന ഷാമൽ,സിഡിഎസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ, കില ഫാക്കൽറ്റി കെ. എ മുകുന്ദൻ ശ്രീനാരായണ ലോ കോളേജ് എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ രജിത, സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ് ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രശ്മി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അംഗനവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, എസ് എൻ ലോ കോളേജ് സെന്റ് ഇഗ്നേഷ്യസ് എച്ച്എസ്എസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ, പാട്ടുകൂട്ടം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി. ഡബ്ലിയു.എഫ് സവിത സാജു  നന്ദി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp