എറണാകുളം ; എറണാകുളം കാഞ്ഞിരമറ്റത്ത് അതിവേഗത്തിൽ പാഞ്ഞെത്തിയ സ്വകാര്യബസ് സ്ക്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്വകാര്യബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ സ്ക്കൂട്ടർ യാത്രക്കാരിയെ തട്ടിയിടുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയെങ്കിലും അപ്പോൾ തന്നെ വളരെ വേഗത്തിൽ എടുത്തുകൊണ്ട് പോവുകയായിരുന്നു. അപകടം പറ്റിയ യുവതിയെ തോളെല്ല് പൊട്ടിയതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്ര ദേശവാസികൾ പ്രതികരിച്ചു.