പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല,അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ് വെളിപ്പെടുത്തി.യാത്രയയപ്പ് യോഗത്തിൽ എത്തിയപ്പോൾ അവരെ തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്നാണെന്നും യാത്രയയപ്പ് യോഗം ജീവനക്കാരുടെ മാത്രം സ്വകാര്യ പരിപാടിയായിരുന്നു. ഇതിനിടയിലേക്ക് ദിവ്യയെത്തിയത് എങ്ങനെ എന്നറിയില്ല. മാധ്യമങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ക്യാമറ ഉൾപ്പെടെ വന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ജിനേഷ് കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ കളക്ടർ ഈ വാദം ശരിവെച്ചതിന് പിന്നാലെയാണ് ഇപ്പോൾ സ്റ്റാഫ് കൗൺസിൽ ഭാരവാഹിയുടെയും തുറന്നുപറച്ചിൽ. അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത IAS കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുക്കുകയാണ്.