എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള വീഴ്ചയിലാണ് പദവിയിൽ നിന്ന് ഒഴിവാക്കിയതെന്നും നേതൃത്വം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പി.പി. ദിവ്യയെ ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത IAS കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു.
അതേസമയം പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല,അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ് പറഞ്ഞു.