കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിച്ചുതെറിപ്പിച്ചു

കൊല്ലം കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാർ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച് കയറ്റിയത്.

പ്രയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. ബസ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. ഇരു ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp