ഗിനിയില്‍ തടവിലായ നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞു

ഗിനിയില്‍ തടവിലായ നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞു. അറസ്റ്റിലായ ഫസ്റ്റ് ഓഫിസര്‍ മലയാളി സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിച്ചു. രണ്ട് മലയാളികള്‍ ഉള്‍പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി. സര്‍ക്കാര്‍ ഇടപെടല്‍ മൂലം നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു

പട്ടാളക്കാർ തോക്കുമായി വളഞ്ഞിരിക്കുന്നു. ചെറിയ സെല്ലിനുളളിലാണ് 15 പേരെയും ഇട്ടിരിക്കുന്നത്
എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ജോലിയുടെ ഭാഗമായാണ് എത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നന്നായി ഇടപെടണമെന്ന് സനു പ്രതികരിച്ചു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ 26 പേരാണുള്ളത്. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേർ ഇന്ത്യക്കാരാണ്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp