മെസി ഉയിർത്തെഴുന്നേറ്റു; തകർന്നുവീണ കട്ടൗട്ട് പുനസ്ഥാപിച്ച് ആരാധകർ

ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് മലപ്പുറം മുണ്ടയിലെ അർജന്റീന ആരാധകർ. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 65 അടിയോളം വലിപ്പമുള്ള കട്ടൗട്ട് നിർമിച്ചത്.

വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപിക്കുന്നതിനിടെ തന്നെ മുറിഞ്ഞ് വീണ കൂറ്റൻ കട്ടൗട്ട് മണിക്കൂറുകൾക്കുള്ളിലാണ് ആരാധകർ പുനഃസ്ഥാപിച്ചത്. മുണ്ടയിലെ റോഡരികിൽ അതേ സ്ഥലത്ത് തന്നെ കട്ടൗട്ട് ഇപ്പോൾ തല ഉയർത്തി നിൽക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെസി കട്ടൗട്ട് എന്നാണ് ആരാധകരുടെ അവകാശവാദം. 65 അടി വലിപ്പമുള്ള കട്ടൗട്ട് ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് പൂർത്തിയാക്കിയത്.

ആഘോഷ പൂർവമെത്തിച്ച് സ്ഥാപിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും, രാത്രി വൈകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിക്കാനായതിന്റെ സന്തോഷത്തിലാണ് പ്രദേശത്തെ അർജന്റീന ആരാധകർ. കട്ടൗട്ട് തകർന്ന് വീഴുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വൈറൽ ആയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp