കൊല്ലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറി; നൂറുകണക്കിന് ചാക്ക് അരിയും ഗോതമ്പും നശിച്ചു

തൃക്കണ്ണമംഗലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിൽ നൂറുകണക്കിന് ചാക്ക് അരിയും ഗോതമ്പും നശിച്ചു. താഴ്ന്നപ്രദേശത്ത് ഗോഡൗൺ സ്ഥാപിച്ചതും ദിവസങ്ങളായി ഗോഡൗണിൽ മഴവെള്ളം കയറുന്നതായി അറിഞ്ഞിട്ടും യഥാസമയം നടപടിയെടുക്കാതിരുന്നതുമാണ് നഷ്ടത്തിനു കാരണമായതെന്നാണ് പരാതി.

മൂന്നുദിവസമായി പെയ്യുന്ന മഴയെ തുടർന്നാണ് കൊട്ടാരക്കര,തൃക്കണ്ണമംഗലം അമ്പലമുക്കിലുള്ള സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിൽ . താഴത്തെ തട്ടിൽ നിരത്തിയിരിക്കുന്ന അരിച്ചാക്കുകൾ നനയുന്ന വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടും അരി നീക്കംചെയ്തില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം വലിയതോതിൽ വെള്ളംകയറിയതോടെയാണ് ഡിപ്പോ മാനേജർ ഉൾപ്പെടെയുള്ളവർ പരിശോധനയ്‌ക്കെത്തിയതും കുറച്ചു ചാക്കുകൾ നീക്കംചെയ്തതും. ആയിരക്കണക്കിനു ചാക്ക് അരിയും ഗോതമ്പും മറ്റു ധാന്യങ്ങളുമാണ് ഇവിടെയുള്ളത്. താഴെനിരയിൽ ഉണ്ടായിരുന്ന ധാന്യങ്ങൾ നനയുകയും ഈർപ്പം പിടിക്കുകയും ചെയ്തു. ചെറിയ നനവുണ്ടായാൽപ്പോലും അരിയും മറ്റു ധാന്യങ്ങളും ഉപയോഗശൂന്യമായി. അവണൂരിൽ റേഷൻ കടയിൽ പുഴുത്ത അരി രണ്ടുദിവസം മുമ്പ് വിതരണം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.മുമ്പ് മറ്റാവശ്യത്തിനുപയോഗിച്ച ഷെഡാണ് ഇവിടെ ഗോഡൗണായി ഉപയോഗിക്കുന്നത്. നനഞ്ഞ ധാന്യങ്ങൾ റേഷൻ കടകളിൽ വിതരണത്തിനു നൽകരുതെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഒരുതരത്തിലും നനവുതട്ടാത്ത ഇടങ്ങളിലാണ് റേഷൻ ധാന്യങ്ങൾ സൂക്ഷിക്കേണ്ടത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp