വൈക്കം: ബ്രഹ്മമംഗലത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പ് ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ഏനാദി മണപ്പുറത്ത് വീട്ടിൽആശബാബുവിൻ്റെയും ബാബുവിൻ്റെയും മകൻ അക്ഷയ് ബാബു (25) ആണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ 12ന് ബ്രഹ്മമംഗലം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമാണ് അപകടം. ഐ ടി ജീവനക്കാരനാണ് യുവാവ്.
ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിലും ഗേറ്റിലും ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു…..