അമ്മു സജീവിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കി

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 1 ലാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ അന്വേഷണം തടസ്സപെടുത്താൻ ഒരുപക്ഷെ പ്രതികൾ ഇടപെട്ടേക്കും. കേസിന് ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp