തൃപ്പൂണിത്തുറ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ പൊൻ തിളക്കാവുമായി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്കൂൾ.ഓവറോൾ ഒന്നാം സ്ഥാനം, UP വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും, ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ കരസ്ഥ മാക്കിയത് സ്കൂളിന് അഭിമാനമായി കൂടാതെ നവംബർ 25 നു നടക്കുന്ന ജില്ല കലോത്സവത്തിൽ 30 ഓളം കുട്ടികൾ സ്കൂളിനെ പ്രതിനിധീ കരിച്ചു മത്സരത്തിൽ പങ്കെടുക്കും .
വിജയികളായ കുട്ടികൾക്ക് ആസംബ്ലിയിൽ വച്ചു അനുമോദനങ്ങൾ നൽകി ആദരിച്ചു.തുടർന്ന് മില്ലുങ്കൽ ജംഗ് ഷനിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പ്രീമ എം പോൾ, PTA പ്രസിഡന്റ് റഫീഖ് K A എന്നിവർ നേതൃത്തുവും നൽകി.അധ്യാപകരായ ജോയി,പ്രസാദ്, നദീറ, ബിനി, പ്രേസീദ, PTA വൈസ് പ്രസിഡന്റ് സുധ സുഗുണൻ, മിനി ജോയി, റംലത്ത്, അനു ജ എന്നിവരും പങ്കെടുത്തു.