കാഞ്ഞിരമറ്റം: അങ്ങനെ പരാതികൾക്ക് പരിഹാരമായി …പൊതുജനത്തിന് ആശ്വാസം

കാഞ്ഞിരമറ്റം: ഒരു വർഷം മുൻപ്ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടതിനാൽ കാഞ്ഞിരമറ്റം അർത്തിയിൽ വളവ്പി ഡബ്ബിയു റോഡിൻ്റെ സുരക്ഷാ മതിൽ തകർന്നിരുന്നു. വാർഡ് മെമ്പർ എം.എം. ബഷീറും, പഞ്ചായത്തും നിരന്തരമായി ഇടപെട്ടതിനാൽ ഈ ഭാഗത്ത് തകർന്ന കോൺക്രീറ്റ് ബീം പുനർനിർമ്മിച്ചും, കരിങ്കൽ ഭിത്തി കെട്ടിയും സുരക്ഷിതമാക്കി.

കാഞ്ഞിരമറ്റം പള്ളിമുക്കിൽ മാസങ്ങളായി തുറന്നു കിടിന്നിരുന്ന കാന സ്ലാബിട്ട് മൂടി സുരക്ഷിതമാക്കി. പി ഡബ്ബിയു ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അനു, കോൺട്രാക്റ്റർ ജോസഫ്, ജിൻസൺ ,ഐവിൻ, വാർഡ് മെമ്പർ എം.എം. ബഷീർ , അലി തുടങ്ങിയവർനേതൃത്വം നൽകി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp