കാഞ്ഞിരമറ്റം :- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പിറവം നിയോജക മണ്ഡലം കമ്മിറ്റി മുന്നൊരുക്കകൺവെൻഷൻ കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ചു.
കാഞ്ഞിരമറ്റം മില്ലുങ്കൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കുന്നത്ത് നാട് മണ്ഡലം പ്രസിഡൻ്റും, ചന്ദ്രിക ദിനപ്പത്രത്തിൻ്റെ എറണാകുളം ജില്ലാ കോർഡിനേറ്ററുമായ എ.എം. ബഷീർ കൺവെൻഷ
ൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കുന്നത്തുനാട് മണ്ഡലം സെക്രട്ടറി സി.എ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ മജീദിൽ നിന്നും വാർഷികവരി സംഖ്യ സ്വീകരിച്ചു കൊണ്ട് ജില്ലാ കോർഡിനേറ്റർ എ.എം. ബഷീർ ചന്ദ്രികാ കാമ്പയിൻ ഉദ്ഘാടനവും നടത്തി.
മുസ്‌ലിം ലീഗ് പിറവം മണ്ഡലം സെക്രട്ടറി അനസ് ആമ്പല്ലൂർ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി പി.പി. ബഷീർ, നമ്പർ668 സഹകരണ ബാങ്ക് ബോർഡ്‌മെമ്പർ കെ. എ. നൗഷാദ്, എസ്.ഇ.യു കണയന്നൂർ താലൂക്ക് വൈസ് പ്രസിഡൻ്റ് ഇ.എസ്. മുഹമ്മദ് ഉക്കാഷ്, മസ്ലംലീഗ് ചാലക്കപ്പാറ മേഖലാ സെക്രട്ടറി പി.പി. യൂസുഫ്, യൂത്ത് ലീഗ് പിറവം മണ്ഡലം ട്രഷറർ ഷാഫിർ ടി.എസ്, എം.എസ്.എഫ്. ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാരിസ് ലബ്ബ , പി. എ. അബ്ദുൽ സലാം , വി.എസ്. റഷീദ് , വൈക്കം സുബൈർ തുടങ്ങിയവർ സംസാരിച്ചു.