ആകാശത്ത് നിന്ന് തീഗോളം പതിച്ചു; വീട് പൂർണമായി കത്തിയെരിഞ്ഞു

ആകാശത്തു നിന്ന് പെട്ടെന്നൊരു തീഗോളം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണു വീട് കത്തിയെരിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ ആണ് സംഭവം നടന്നത്. തീഗോളം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണു വീട് കത്തിയെരിഞ്ഞതെന്നാണ് ദൃക്‌സാക്ഷികൾ പറ​യുന്നത്. ഉൽക്കാപതനമാണോ സംഭവിച്ചത് എന്ന സംശയം നിലനിൽക്കുന്നുണ്ട്. കലിഫോർണിയയിലെ നെവാഡയിലുള്ള ഡസ്റ്റിൻ പ്രോസിറ്റയുടെ വീടാണ് ഇന്നലെ തീഗോളത്തിന് ഇരയായത്. സന്ധ്യയ്ക്ക് ഏഴരയോടെയാണ് എന്തോ വീട്ടിലിടിച്ച് തീ കത്താൻ തുടങ്ങിയതെന്ന് ഡസ്റ്റിൻ പറയുന്നു. ആ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നു.

വളരെ പെട്ടെന്ന് തന്നെ വീടിന് തീപിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വീട്ടിലെ തീ അണയ്ക്കാൻ ഡസ്റ്റിന് കഴിഞ്ഞില്ല. തന്റെ വളർത്തുനായയെ കൊണ്ട് ഡസ്റ്റിൻ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. അഗ്നിശമനസേനയും മറ്റ് ഉദ്യോഗസ്ഥരും എത്തിയെങ്കിലും വീട് അപ്പോഴത്തേക്കും പൂർണമായും കത്തി നശിച്ചിരുന്നു. എന്താണ് ഈ തീപിടിത്തത്തിനു കാരണമായതെന്ന് ഇവർക്കും വ്യക്തമായിട്ടില്ല. ദൃക്‌സാക്ഷികൾ പറയുന്നത് അനുസരിച്ച് ഒരു തീഗോളം ആകാശത്തു നിന്ന് വീടിനെനേരെ പതിച്ചെന്നാണ് പറയുന്നത്. ഒട്ടേറെപ്പേർ ഇതിനു ദൃക്സാക്ഷികളാണ്. ഡസ്റ്റിന്റെ വീടിരുന്ന മേഖലയ്ക്ക് സമീപം ടോറിഡ് എന്നു പേരുള്ള ഉൽക്കമഴ ഈ സീസണിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിൽപ്പെട്ട ഉൽക്കയാണോ ഇതെന്നും സംശയമുണ്ട്.

ഉൽക്കകളും ഛിന്നഗ്രഹങ്ങളും മറ്റും ഭൂമിയിൽ പതിച്ചുണ്ടായ അപകടങ്ങൾ വളരെ കുറവാണ്. എന്നാൽ അങ്ങനെ സംഭവിച്ചാൽ അതുകൊണ്ട് ഉണ്ടാകുന്ന ആഘാതങ്ങൾ വളരെ വലുതായിരിക്കും. 1908ൽ റഷ്യയിലെ ടുംഗുംസ്കയിൽ ഒരു വൻ സ്ഫോടനം നടന്നിരുന്നു. അതിന്റെ ആഘാതം രണ്ടായിരത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ പരന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp