വസ്തു തര്‍ക്കത്തിനിടെ അമ്മയെയും മകളേയും ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം വില്ലേജില്‍ ആണ് സഭവം. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടു ട്രാക്റ്ററില്‍ മണ്ണു കൊണ്ടുവന്നു അമ്മയുടെയും മകളുടെയും ദേഹത്തേക്ക് ഇടുകയായിരുന്നു
ബന്ധുവായ രാമലാവുമായി ഏറെകാലമായി വസ്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്, ഇത് സംബന്ധിച്ച കേസുകളും നിലവിലുണ്ട്. ഈ സ്ഥലത്തു ഞായറാഴ്ച നിര്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിഞ്ഞു എത്തിയതായിരുന്നു അമ്മയും മകളും. കേസുള്ള ഭൂമിയില്‍ നിര്മാണ പ്രവര്‍ത്തനം നിര്‍ത്തണം എന്നും പറഞ്ഞും ഇരുവരും കുത്തിയിരിപ്പ് സമരം തുടങ്ങി. ഇതിനിടയില്‍ തറയില്‍ നിറക്കാനുള്ള മണ്ണുമായി രാമലാവു എത്തി. മൂവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉണ്ടായി. തര്‍ക്കത്തിനിടെ ട്രാക്റ്ററിലെ മണ്ണ് അമ്മയുടെയും മകളുടെയും ദേഹത്തേക്ക് ഇടാന്‍ രാമലാവു ഡ്രൈവര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു