ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോർട്ട്. ഇരുവരുടെയും സുഹൃത്തിനെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോർട്ട് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത് സംബന്ധിച്ച് സാനിയയോ ഷൊഐബ് മാലിക്കോ പ്രതികരിച്ചിട്ടില്ല.
ഏറെക്കാലമായി സാനിയയും ഷൊഐബും ഒരുമിച്ചല്ല കഴിയുന്നത്. സാനിയ ദുബായിലും ഷൊഐബ് പാകിസ്താനിലുമാണ് നിലവിൽ ഉള്ളത്. മകൻ ഇഹ്സാൻ ഇരുവരുടെയും അടുത്ത് മാറി മാറി കഴിയുന്നു. കഴിഞ്ഞ ദിവസം സാനിയ മിർസ തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ഇരുവരും തമ്മിൽ വിവാഹമോചിതരായെന്ന വാർത്തകൾക്ക് ശക്തി പകരുകയും ചെയ്തു.