ആമ്പല്ലൂർ :വനിതാ വർക്ക് ഷെഡ് ഉദ്ഘാടനം നടത്തി.

ആമ്പല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ 52ആം നമ്പർ പ്രിയദർശിനി അംഗനവാടിയുടെ മുകൾ നില, വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനും, പ്രദേശവാസികൾക്ക് ഒത്തുകൂടുന്നതിനും, കുട്ടികളുടെ പഠനാവശ്യങ്ങൾക്ക് സഹായകരമായും അടച്ചുറപ്പുള്ള ഹാൾ ആയി രൂപപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് നിർവഹിച്ചു.

പഞ്ചായത്തിന്റെ കഴിഞ്ഞവർഷത്തെയും ഈ വർഷത്തെയും വാർഷിക പദ്ധതികളിൽ ഇക്കാര്യത്തിനായി ഫണ്ട്‌ വകയിരുത്തിയിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ബീനാമുകുന്ദൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എ എൻ ശശികുമാർ, ജയന്തി റാവു രാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെഎസ് രാധാകൃഷ്ണൻ, കൈരവം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, കില ഫാക്കൽറ്റി കെ എ മുകുന്ദൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. എ എഫ് രഞ്ജൻ സ്വാഗതവും ഷാരി മനോജ് നന്ദിയും പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp