ചാഞ്ചാടാതെ ഉറച്ച് സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്ക് ഇന്നും തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7745 രൂപയും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5809 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ശനിയാഴ്ച സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നത്. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp