ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2 ന്റെ റിലീസിനിടെ തീയേറ്ററിലെ തിരക്കിൽ പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 13 ന് അറസ്റ്റ് ചെയ്ത അല്ലുവിന്
തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നടന്റെ ജാമ്യാപേക്ഷ റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.
ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയാണ് തീയേറ്ററിലെ തിരക്കിൽ പെട്ട് മരിച്ചത്. ഇവരുടെ മകൻ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്നാണ് റിപ്പോർട്ടുകൾ.