തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

ഒരാൾക്ക് ഗുരുതര പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തലകീഴായി മറിഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp