പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്‌ക്കെതിരെ കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസ്. തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാന്‍ഡില്‍ കുളി സമരം അരങ്ങേറിയത്. കെഎം മാണി സ്മാരകമായി പുതുക്കി നിര്‍മ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും ആകാത്ത വിധം വലിയ രീതിഴില്‍ ഇങ്ങോട്ടേക്കു വെള്ളം ഒഴുകുന്നത്. നാളുകള്‍ ആയിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആയിരുന്നു മണ്ഡലം പ്രസിഡന്റിന്റെ സമരം.