ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഗോൾ പോസ്റ്റിനു കാവലായി 37ആം വയസിലും ഗിയ്യെർമോ ഒച്ചോവ തുടരും. പരുക്ക് കാരണം നിരവധി യുവതാരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അത് മെക്സികോയ്ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ശക്തമായ ടീമിനെത്തന്നെ അണിനിർത്താൻ പരിശീലകനു സാധിച്ചു. അർജൻ്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോ കളിക്കുക.