വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷം വ്യത്യസ്തമാക്കി വിദ്യാർത്ഥികളുടെ ഒത്തുചേരൽ. റിട്ടയർ ചെയ്യുന്ന അധ്യാപകർക്കു ആദരവ് നൽകിയാണ് വാർഷികാഘോഷം വർ ണാഭമാക്കിയത്. വാർഷിക ആഘോഷം PTA പ്രസിഡന്റ് K A റഫീഖ് ഉൽഘാടനം നിർവഹിച്ചു. VHSS പ്രിൻസിപ്പൽ ജയ സി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ . നോബി വർഗീസ് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. റിട്ടയർ ചെയ്യുന്ന അധ്യാപകരായ ജയ്‌മോൾ തോമസ്, ബെസ്സി മാത്യു, റീബ ആന്റണി എന്നിവർ സംസാരിച്ചു .അമീൻ ഇബ്രാഹിം നന്ദി അർപ്പിച്ചു.