കേരളത്തില്‍ മര്യാദക്കാരന്‍, അതിര്‍ത്തി കടന്നപ്പോള്‍ ലേസര്‍ കത്തി; ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് പോയി.

വൈക്കം: നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നെസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്‌കൂളില്‍നിന്നും ബസ് മൈസുരുവിലേക്ക് വിനോദയാത്ര പോയിരുന്നു. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്‍.ടി. ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി…

സംസ്ഥാന അതിർത്തി കടന്നയുടൻ ലേസർ ലൈറ്റുകളും കളർ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചു. ഇവയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട വൈക്കം ജോയിന്റ് ആർ.ടി.ഒ. പി.ജി. കിഷോർ ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശയും നൽകി. പരിശോധനയിൽ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp