കേരളം 2047ൽ രാജ്യത്തെ റോൾ മോഡലാകുമെന്ന് സംസ്ഥാന ധനമനന്ത്രി കെഎൻ ബാലഗോപാൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് വൻ നികുതി ചാട്ടമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. വികസന പദ്ധതികളുടെ ഗവേഷണത്തിൽ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിർമാണത്തിൽ മികച്ച പുരോഗതിയാണ് കേളത്തിൽ. തുറമുഖ വികസനത്തിലും കേരളത്തിൽ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.