തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ആഴത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്ന് എറണാകുളം ഡിസിപി എസ് ശശിധരന്‍. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തത വരുത്താനുണ്ടെന്നും ഡിസിപി വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതി സിഐ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പിആര്‍ സുനുവിനോട് ഇന്ന് വീണ്ടും ഹാജരാകാനായിരുന്നു നിര്‍ദേശം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തത വരുത്തണമെന്നും ആഴത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്നും കൊച്ചി ഡിസിപി എസ് ശശീധരന്‍.
കേസില്‍ പത്ത് പ്രതികളാണുള്ളത്. ഇതില്‍ അഞ്ച് പേരെ തിരിച്ചറിയാനുണ്ട്. സിഐ സുനുവിനെതിരെ വേറെയും കേസുകളുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പരാതി ലഭിച്ചയുടന്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. സിഐ ഉള്‍പ്പടെ ഉള്ള പ്രതികള്‍ ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.