‘വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന’; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേകറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം. പാർപ്പിട പദ്ധതി, ദാരിദ്ര്യ നിർമാർജനം, തുടങ്ങി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് നയപ്രഖ്യാപന പ്രസംഗം. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയാകുന്നെന്ന് പ്രസംഗത്തിൽ കേന്ദ്രസർക്കാരിന് പരോക്ഷ വിമർശനവുമുണ്ട്.സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ സൂചിപ്പിച്ചു. മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

നവകേരളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാമതാണ്. ദേശീയപാത നിര്‍മാണം സുഗമമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്തിന്‍റെ പൊതുവിതരണസംവിധാനം രാജ്യത്തെ തന്നെ മികച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ആദ്യമായി കേരളാ നിയമസഭയിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp