മകൻറെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകൻറെ വേർപാടിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വർഷം മുമ്പാണ് ഇവരുടെ ഏക മകൻ മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കേളജിലേക്ക് കൊണ്ടുപോയി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp