ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ മൃതദേഹം സംസ്കരിച്ചു. പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴുത്തില്‍ ഷോള് കുരുക്കിയതാണ് മസ്തിഷ്ക മരണത്തിന് കാരണമായത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയ്ക്ക് വൈദ്യ സഹായവും അനൂപ് നിഷേധിച്ചു. ഗുരുതരമായി പരുക്കേറ്റിട്ടും 15 മണിക്കൂറോളമാണ്
വെള്ളം പോലും ലഭിക്കാതെ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വീണുകിടന്നത്.
ശനിയാഴ്ചയാണ് സംഭവം നടന്നത് ഞായറാഴ്ച രാത്രി പ്രതി അനുപ് വീണ്ടും പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തെത്തി. വീട്ടില്‍ ലൈറ്റ് കണ്ടതിനാല്‍ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പിച്ച ശേഷം സ്വന്തം വീട്ടിലേക്ക് പോയെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടു വിട്ട രണ്ടു സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും.അനുപിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.