കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വിദ്യാലയം നന്മയുടെയും, കരുതലിന്റെയും നേരറിഞ്ഞു കാരുണ്യ സ്പർശവുമായി സമൂഹത്തിലേക്കു. വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്കു സ്കൂളിന്റെയും PTA യുടെയും നേതൃത്വത്തിൽ അധ്യാപകർ രക്ഷകർത്താക്കൾ എന്നിവരിൽ നിന്നും സമാഹരിച്ച തുക കൈമാറി. ഈ വർഷം തന്നെ രണ്ടു വ്യക്തികൾക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ടു തുക കൈമാറിയിരുന്നു. അതിന്റെ തുടർച്ച എന്നോണം ആണ് ഇപ്പോൾ തുക കൈമാറിയത്.വിദ്യാലയത്തിൽ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളെയും, കുടുംബങ്ങളെയും സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിമി സാറ മാത്യൂ VHSS പ്രിൻസിപ്പൽ ജയ സി എബ്രഹാം വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ PTA പ്രസിഡന്റ് റഫീഖ് KA തുക കൈമാറി.